ഐ.ഐ.എം.കെയും എൻ.ഐ.ഡിയും കൈകോർക്കുന്നു

കോഴിക്കോട്: വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സഹായമേകുന്ന ബിസിനസ് ഇൻകുബേറ്ററുകൾ കൈകോർക്കുന്നു. കോഴിക്കോട് ഇന് ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറിലെയും (ഐ.ഐ.എം.കെ) അഹ്മദാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെയും (എൻ.ഐ.ഡി) ബിസിനസ് ഇൻകുബേറ്ററുകളാണ് ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണപത്രത്തിൽ ഒപ്പിട്ടത്. ഡിസൈൻ സ്കൂളിലെയും ബിസിനസ് സ്കൂളിലെയും ഇൻകുബേറ്ററുകൾ യോജിച്ച് പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കാൻ സാങ്കേതികവിദ്യക്ക് പുറമേ സൗന്ദര്യശാസ്ത്രവും ആവശ്യമാണെന്ന് ഐ.ഐ.എം.കെ ഡയറക്ടർ പ്രഫ. ദേശബാഷിശ് ചാറ്റർജി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.