ബാലുശ്ശേരി റോഡിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ജില്ലയിലെ കോഴിക്കോട് -ബാലുശ്ശേരി റോഡില്‍ ചേളന്നൂര്‍ 7/6ല്‍ കള്‍വര്‍ട്ട്, ഡ്രെയ്നേജ് നിർമാണം നടക്കുന്നതിനാല്‍ പണി തീരുന്നതുവരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ബാലുശ്ശേരിയിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ 7/6ല്‍നിന്ന് തിരിഞ്ഞ് പണ്ടാരത്താഴം അമ്പലത്തുകുളങ്ങര വഴിയും കോഴിക്കോട്ടുനിന്ന് ബാലുശ്ശേരി ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ നിലവിലുള്ള റോഡ് വഴിയും പോവേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.