പയ്യോളി: പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് ഓട്ടോയെ സ്വാഗതം ചെയ്യുന്നതോടൊപ്പം, ഈ സംവിധാനത്തെ നിലവിലുള്ള നിയമത്തിന് വിധേയമാക്കണമെന്ന് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.കെ. മമ്മു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ഗിരീഷ്, എം. ഗോപി, സെക്രട്ടറി എ. സോമശേഖരൻ, പി.വി. രാമചന്ദ്രൻ, പി. ഗോപാലൻ, എൻ.സി. മുസ്തഫ, ബി. സുബീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.കെ. രാധാകൃഷ്ണൻ (പ്രസി.), എം. ഗോപി, പി.കെ. രാജു, ഗിരീഷ് ചെത്തിൽ, കെ.വി. ഗണേഷ് കുമാർ (വൈസ് പ്രസി.), എ. സോമശേഖരൻ(സെക്ര.), പി.കെ. ഗിരീഷ്, ടി.കെ. സുനീഷ്, എൻ.ബി. ലിബീഷ്, ബി. സുബീഷ് (ജോ. സെക്ര), എൻ. പ്രവീൺകുമാർ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.