പയ്യോളി: ജനമൈത്രി പൊലീസിൻെറയും നാട്ടുകാരുടെയും സഹായത്താൽ ഓട്ടിസ ബാധിതയായ ശിവപ്രിയക്കും കുടുംബത്തിനും വീട് നിർമിച്ചു നൽകി. തുറയൂർ തേലേരിയിൽ നിർമിച്ച വീടിൻെറ താക്കോൽ ദാനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഷെരീഫ മണലുംപുറത്ത് അധ്യക്ഷതവഹിച്ചു. കെ. ദാസൻ എം.എൽ.എ ഭൂമിയുടെ രേഖകൾ കൈമാറി. ജില്ല പൊലീസ്മേധാവി കെ.ജി സൈമൺ വീട്നിർമാണ പ്രവൃത്തി നടത്തിയ കരാറുകാരൻ ദിനേശൻ മഠത്തിലിനെയും, എ.കെ. അബ്ദുറഹിമാൻ ഹാജിയെയും ചടങ്ങിൽ ആദരിച്ചു. വാർഡ് അംഗം ശ്രുതി സുനിൽ, മനോജ്, നാഗത്ത് നാരായണൻ, വി.കെ അച്യുതൻ, എ.കെ. അബ്ദുറഹിമാൻ ഹാജി, എം. നാസർ,അഭിജിത്ത് എന്നിവർ സംസാരിച്ചു. ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം സ്വാഗതവും സി.ഐ എം.ആർ. ബിജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.