'ചങ്ങാതിക്കൊരു വീട്': തുക കൈമാറി

കോഴിക്കോട്: ഹിറ മോഡൽ സ്കൂൾ ബംഗളൂരുവിലെ വിദ്യാർഥികളും എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷനും ദുരിത ബാധിതർക്കായുള്ള 'ചങ്ങാതിക്കൊരു വീട്' ഭവന പദ്ധതിയിലേക്ക് സ്വരൂപിച്ച ഏഴുലക്ഷം രൂപ പീപ്ൾസ് ഫൗണ്ടേഷനും കേരള മദ്റസ എജുക്കേഷൻ ബോർഡിനും കൈമാറി. ചടങ്ങിൽ പീപ്ൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി, ഐ.ഇ.സി.ഐ ചെയർമാൻ ആർ. യൂസുഫ്, നൗഷാദ് മേപ്പാടി, ഷബീർ മുഹ്സിൻ, ഹസൻകോയ, ഷംസീർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.