ജെ.ഡി.ടി ഇസ്​ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി ശ്രേഷ്ഠബാല്യം അവാർഡ് ഏറ്റുവാങ്ങി

വെള്ളിമാട്കുന്ന്: വി.എച്ച്.എസ്.ഇ എൻ.എസ്.എസ് 'ശ്രേഷ്ഠബാല്യം' പദ്ധതി ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ പൂർത്തിയാക്ക ിയ യൂനിറ്റിനുള്ള പുരസ്കാരം ജെ.ഡി.ടി ഇസ്ലാം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. മന്ത്രി സി. രവീന്ദ്രനാഥിൻെറ സാന്നിധ്യത്തിൽ മന്ത്രി കെ.ടി. ജലീലിൽനിന്ന് പ്രോഗ്രാം ഓഫിസർ ഏറ്റുവാങ്ങി. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 10 യൂനിറ്റുകളിൽ ഒന്നാണ് ജെ.ഡി.ടി വി.എച്ച്.എസ്.എസ്. മഹാത്മാഗാന്ധിയുടെ നൂറ്റമ്പതാം ജന്മവാർഷികം, എൻ.എസ്.എസ് രൂപവത്കരണത്തിൻെറ 50ാം വാർഷികം എന്നിവയുടെ ഭാഗമായിട്ടാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി എൻ.എസ്.എസ് ശ്രേഷ്ഠബാല്യം നടപ്പിലാക്കിയത്. രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ച് ചെറുവറ്റ എ.എം.എൽ.പി സ്കൂൾ ഏറ്റെടുത്ത് സ്മാർട്ട് മുറി അടക്കമുള്ള സൗകര്യങ്ങൾ ചെയ്ത് സ്കൂൾ നവീകരിച്ചതാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സ്കൂളിലെ ലൈബ്രറി, ട്രൈപോഡ് സ്റ്റാൻഡുള്ള വൈറ്റ്ബോർഡ്, വാട്ടർ ഫിൽട്ടർ എന്നിവയും പദ്ധതിയിലൂടെ ഒരുക്കിനൽകാൻ എൻ.എസ്.എസ് യൂനിറ്റിന് കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.