മുക്കം: സംസ്ഥാനത്തെ ആയിരം സ്കൂളുകളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പദ്ധതി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. നീലേശ്വരം ഗവൺമൻെറ് ഹയർ സെക്കൻഡറി സ്കൂളിനുവേണ്ടി അഞ്ച് കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടം തിരുവമ്പാടി മണ്ഡലത്തിലാണ് തുടക്കം കുറിക്കുക. അടുത്ത മാർച്ചോടെ 100 സ്കൂളുകളെ ഉയർന്ന നിലവാരത്തിലേക്ക് മാറ്റും. കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ െഹെടെക് വിദ്യാഭ്യാസ സംസ്ഥാനമായി മാറും. ഒരു ലക്ഷം ക്ലാസ് മുറികൾ ലൈബ്രറിയുമായി ബന്ധിപ്പിക്കുന്ന പഠന സംവിധാനം നടപ്പിലാക്കും. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പൂർണമായും ഫെബ്രുവരിയോടെ ഹൈടെക്കാക്കി ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മുഖ്യപ്രഭാഷണം നടത്തി. മുക്കം മുഹമ്മദ്, ഫരീദ മോയിൻകുട്ടി, എൻ. ചന്ദ്രൻ, രജിത കുപ്പോട്ട്, കെ. അൻവർ സാദത്ത്, വി.പി. മിനി, ടി. വിശ്വനാഥൻ, കെ. ദാവൂദ്, കെ. മോഹനൻ, സി.ടി. ജയപ്രകാശ്, ഇളമന ഹരിദാസ്, ടാർസൺ ജോസഫ്, ടി.കെ. സ്വാമി, ഡോ. എ.കെ. അബ്ദുൽ ഹക്കീം, ആർ. സീന, അജിത് കൃഷ്ണ കുളങ്ങര, സി. അനിത, ജി.കെ. ശീല, കെ.എം. ശിവദാസൻ, ഇ. സത്യനാരായണൻ, പി.എം.സി. മുഹമ്മദ്, ടി. അബ്ദുൽ അസീസ്, എ.എം. സുരേന്ദ്രൻ, ഷാജു, എം.പി. മുഹമ്മദ് മിരാജ് എന്നിവർ സംസാരിച്ചു. ഡി. മധു റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് പി. പ്രശോഭ് കുമാർ സ്വാഗതവും പ്രിൻസിപ്പൽ കെ. അബ്ദുറഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.