ജനുവരി 26 ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കും -എ.ഐ.വൈ.എഫ്

കോഴിക്കോട്: ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ദേശവ്യാപകമായി ഭരണഘടന സംരക്ഷണ ദിനമായി ആചരിക ്കുമെന്ന് ദേശീയ പ്രസിഡൻറ് അഫ്ത്താഫ് ആലംഖാൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജെ.എൻ.യുവിൽ ആർ.എസ്.എസ്- എ.ബി.വി.പി ഗുണ്ടകൾ നടത്തിയ അതിക്രമങ്ങൾ അപലപനീയമാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങൾ വളരെ ആസൂത്രിതമാണ്. മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘങ്ങൾക്ക് ഡൽഹി പൊലീസ് എല്ലാ സഹായങ്ങളും നൽകുകയായിരുന്നു. ആർ.എസ്.എസ് കേന്ദ്രങ്ങൾ വാട്സ്ആപ് ഗ്രൂപ്പുകൾ വഴി അക്രമികൾക്ക് വ്യക്തമായ നിർദേശങ്ങൾ നൽകിയതായി ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. ജനകീയ സമരങ്ങളെ തോക്കുകൾകൊണ്ടും ലാത്തികൾകൊണ്ടും അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാണ്. ഇപ്പോൾ നടക്കുന്ന ഈ രണ്ടാം സ്വാതന്ത്ര്യസമരത്തിൽ മതേതര കൂട്ടായ്മക്കായിരിക്കും വിജയമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ്, കോഴിക്കോട് ജില്ല പ്രസിഡൻറ് അഡ്വ. കെ.പി. ബിനൂപ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.