നടുവത്തൂർ ചമ്പോളി താഴ സ്വർണപ്രഭ വിതറി നെൽക്കതിരുകൾ

കൊയിലാണ്ടി: ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന നടുവത്തൂർ ചമ്പോളി താഴ കല്ലിട്ടൊടി പാടശേഖരത്ത് കണ്ണിനും മനസ്സിനും കുളിർമയേകി സ്വർണപ്രഭയുമായി നെൽക്കതിരുകൾ. ദിവസങ്ങൾക്കകം ഇവിടെ കൊയ്ത്തുപാട്ടുകൾ ഉയരും. നെല്ല് കൊയ്തെടുക്കുന്നതിൻെറ ആരവം പ്രദേശത്ത് മുഴങ്ങും. ചമ്പോളി താഴ ഭാഗത്ത് 20 ഏക്കർ പാടത്താണ് നെൽകൃഷി ചെയ്തത്. ഇത്തവണ മികച്ച വിളവ്‌ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ വെള്ളം കയറിയതിനാൽ നഷ്ടം സംഭവിച്ചിരുന്നു. ഒറീസ ഇനത്തിൽപെട്ട നെല്ലാണ് കൃഷി ചെയ്തത്. നെൽകൃഷിക്ക് മാത്രമായി മാറ്റിെവച്ചിട്ടുള്ള ഈ പ്രദേശത്ത് ട്രില്ലർ എത്താൻ നടപ്പാതയില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നുവെന്ന് കല്ലിട്ടൊടി പാടശേഖര സമിതി അംഗങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.