മെഡിക്കൽ കോളജിൽ ലിഫ്​റ്റുകൾ നിശ്ചലം

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകൾ നിശ്ചലമായിട്ട് മാസം ഒന്നു കഴിയുന്നു. വാർഡ് േബ്ലാക്കില െ മൂന്ന് ലിഫ്റ്റുകളും പ്രവർത്തിക്കുന്നില്ല. ഇടക്കിടെ ലിഫ്റ്റുകൾ പണി മുടക്കുന്നത് രോഗികളെ വലക്കുകയാണ്. മുമ്പു രണ്ടു തവണ ആഴ്ചകളോളം ലിഫ്റ്റ് കേടായിരുന്നു. അന്ന് പരാതികൾക്കൊടുവിലാണ് ലിഫ്റ്റുകൾ നന്നാക്കിയിരുന്നത്. നന്നാക്കിയശേഷം ഒരാഴ്ചമാത്രമാണ് ഇവ പ്രവർത്തിച്ചത്. വീണ്ടും നിലച്ചതോടെ ആരും തിരിഞ്ഞുനോക്കാതെയായി. അസ്ഥിരോഗ വിഭാഗം രോഗികളാണ് ഇതുമൂലം ഏറ്റവും ബുദ്ധിമുട്ടുന്നത്. ആശുപത്രിയുടെ താഴെ നിലയിൽ പ്രവർത്തിക്കുന്നത് മെഡിസിൻ വിഭാഗമാണ്. സർജറി-അസ്ഥിരോഗ-ന്യൂറോ മെഡിസിൻ വിഭാഗങ്ങൾ മുകൾ നിലകളിലാണ് പ്രവർത്തിക്കുന്നത്. ഒ.പിയിലും അത്യാഹിത വിഭാഗത്തിലുമെത്തുന്ന രോഗികളെ ലിഫ്റ്റ് വഴിയാണ് മുകളിലേക്ക് കൊണ്ടുപോവുക. എന്നാൽ, ലിഫ്റ്റുകൾ പ്രവർത്തനരഹിതമായതോടെ രോഗികളെ മുകളിലെത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്. അസ്ഥിരോഗ വിഭാഗം രോഗികൾക്കും അവശതയനുഭവിക്കുന്ന മറ്റ് രോഗികൾക്കും കോണികയറി പോകാൻ പ്രയാസമാണ്. ആശുപത്രിയിലാണെങ്കിൽ ട്രോളികൾ വളരെ കുറവാണ്. ഉള്ള ട്രോളിെവച്ച് റാമ്പ് വഴി രോഗികളെ കൊണ്ടുപോകാമെന്ന് വെച്ചാൽ അതും ദുരിതമാണ്. റാമ്പ് ഉപയോഗിക്കാത്തതിനാൽ ആകെ വൃത്തിഹീനമാണെന്ന് മാത്രമല്ല, ആ ഭാഗത്ത് വെളിച്ചവുമില്ല. ലിഫ്റ്റുകൾക്കായി വാർഷിക അറ്റകുറ്റപ്പണി ഫണ്ട് നൽകാറുണ്ടായിരുന്നുവെന്നും അത് പിന്നീട് പാദവാർഷിക ഫണ്ടാക്കിയപ്പോൾ വന്ന കുടിശ്ശികയാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നും അധികൃതർ പറഞ്ഞു. പാദവാർഷിക ഫണ്ട് കുടിശ്ശികയായതോടെ ഒരു കമ്പനി ലിഫ്റ്റ് അറ്റകുറ്റപ്പണി ചെയ്യാൻ തയാറായില്ല. ഫണ്ട് റിലീസ് ആയിട്ടുണ്ടെന്നും അടുത്ത ആഴ്ചക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.