എന്‍.എസ്.എസ് ക്യാമ്പിൽ ആക്രമണം; പ്രതികൾക്ക്​ ജാമ്യം

മാനന്തവാടി: കൊമ്മയാട് സൻെറ് സെബാസ്റ്റ്യന്‍സ് യു.പി. സ്‌കൂളിലെ എന്‍.എസ്.എസ് ക്യാമ്പില്‍ അതിക്രമിച്ച് കയറി അധ്യ ാപകനെയും വിദ്യാര്‍ഥികളെയും മര്‍ദിച്ച കേസില്‍ പ്രതികളായ നാലുപേര്‍ക്ക് ജില്ല കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ക്രിസ്മസ് ദിനത്തിലാണ് സംഭവം. കല്ലോടി സൻെറ് ജോസഫ് സ്‌കൂൾ എന്‍.എസ്.എസ് ക്യാമ്പാണ് കൊമ്മയാട് നടന്നത്. ജീപ്പിലെത്തി അതിക്രമിച്ച് കയറിയ യുവാക്കളാണ് പ്രതികൾ. സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് പ്രവേശിച്ച യുവാക്കൾ എന്‍.എസ്.എസ് പ്രോഗ്രാം ഒാഫിസര്‍ എം.യു. തോമസിനെയും വിദ്യാര്‍ഥികളെയും ആക്രമിച്ചെന്നാണ് കേസ്. തോമസിനും ഒമ്പതു വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിരുന്നു. വെള്ളമുണ്ട പൊലീസാണ് കേസെടുത്തത്. ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചില്ല. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. പ്രതികള്‍ക്ക് ശനിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.