സ്നേഹസംഗമം

നാദാപുരം: കേന്ദ്ര സർക്കാറിൻെറയും സംഘ്പരിവാർ ശക്തികളുടേയും വിഭജന നീക്കങ്ങൾക്ക് ശക്തിപകരുന്ന തരത്തിലുള്ള പ്ര ചാരണങ്ങൾ സജീവമാകുന്നത് ആശങ്കജനകമാണെന്ന് ഇ.കെ. വിജയൻ എം.എൽ.എ. നാദാപുരത്ത് മണ്ഡലം സമ്മേളനത്തിന് മുന്നോടിയായി കെ.എൻ.എം സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിഷേധവും മതവിവേചനവുമൊക്കെ എല്ലാ വിഭാഗം ജനങ്ങളുടേയും കൂട്ടായ്മകളിലൂടെയാണ് പ്രതിരോധിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പി.വി. അമ്മദ് അധ്യക്ഷത വഹിച്ചു. ടേബിൾ ടോക്കിൽ എം.പി. ജാഫർ, അഡ്വ. രഘുനാഥ്, അസ്ലം കളത്തിൽ, രാഗേഷ് കല്ലാച്ചി, എം.എ. വാണിമേൽ, സി.കെ. നാസർ, അഷറഫ് പടയൻ, ജമാൽ കല്ലാച്ചി, നെല്ലിയുള്ളതിൽ അബ്ദുല്ല എന്നിവർ സംസാരിച്ചു. ജാഫർ വാണിമേൽ മോഡറേറ്ററായി. പ്രഫ. ഇ.കെ. അഹ്മദ് സ്വാഗതവും പി.വി. യാസർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.