പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിലൂടെ നരേന്ദ്ര മോദി സർക്കാർ ഇന്ത്യയില്‍ സാമുദായിക ധ്രുവീകരണം നടത്തുകയാണെന്ന ും ജനങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെതിരെ പൊരുതണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. പേരാമ്പ്ര ജബലുന്നൂര്‍ കോളജിൻെറ 17ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ഹക്കീം ഫൈസി ആദ്യശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മമ്മു ഹാജി വില്ല്യാപ്പള്ളിക്ക് നല്‍കി സുവനീര്‍ പ്രകാശനം ഹൈദരലി തങ്ങള്‍ നിർവഹിച്ചു. എം.എ. റസാഖ്, കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, റഫീഖ് സക്കരിയ്യ ഫൈസി, എസ്.പി. കുഞ്ഞമ്മദ്, നാസര്‍ പെരിങ്ങത്തൂര്‍, ആവള ഹമീദ്, തണ്ടോറ കുഞ്ഞബ്ദുല്ല, അലി തങ്ങള്‍ പാലേരി, ഇ.കെ. അഹമ്മദ് മൗലവി, ടി.കെ. ഇബ്രാഹിം, തന്‍സീര്‍ ദാരിമി കാവുന്തറ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പതാക ഉയര്‍ത്തി. പുറവൂര്‍ ഉസ്താദ് പ്രാർഥന നടത്തി. എം.കെ. പരീത്‍, ചെരുപ്പേരി മൂസ ഹാജി, എം.കെ. അബ്ദുറഹിമാന്‍, പി. മുഹമ്മദ് എന്നിവര്‍ സന്നിഹിതരായി. പി.എം. കോയ മുസ്ലിയാര്‍ സ്വാഗതവും, ഇ. ഷമീര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.