കോഴിക്കോട്: ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ ഹജ്ജ് ഉംറ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ജനുവരി ഏഴിന് രാവിലെ 10ന് കാലിക്കറ്റ് ടവറിൽ നടക്കുന്ന കോൺഫറൻസിൽ ഹജ്ജ് ഉംറയുമായി ബന്ധപ്പെട്ട വ്യാജ ഏജൻസികൾ, തെറ്റിദ്ധാരണകൾ, സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ്, വിസ ഫീ മുതലായ അധിക ബാധ്യതകൾ, ആദായനികുതി, ജി.എസ്.ടി വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള നടപടികൾ, എയർലൈൻസുകളുടെ ഭാഗത്തുനിന്നുള്ള വിവേചനം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യും. ട്രാവൽ ഏജൻസികൾ, എയർലൈൻസ് പ്രതിനിധികൾ, എമിഗ്രേഷൻ, കസ്റ്റംസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ കൂടി ഉൾപ്പെടുത്തിയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചടങ്ങ് ഉദ്ഘാടന ചെയ്യും. വാർത്തസമ്മേളനത്തിൽ ഉംറ അഫേഴ്സ് കമ്മിറ്റി ചെയർമാൻ എം.എ. അസീസ് വേങ്ങര, എം.പി.എം. മുബശ്ശീർ, അഹ്മദ് ദേവർകോവിൽ, സി.കെ.കെ. അബ്ദുല്ല, വി.ടി. ഇക്റാമുൽ ഹഖ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.