വീട്ടമ്മയു​െട ചികിത്സക്ക്​ സംഗീത വിരുന്നുമായി ഗായക കൂട്ടായ്​മ

അത്തോളി: വീട്ടമ്മയുെട കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്തുന്നതിന് സംഗീത വിരുന്നൊരുക്കി ഗായക കൂട്ടായ്മ. വേളൂരിലെ പ്രിയസിയുടെ ചികിത്സക്കായാണ് അത്തോളി മ്യൂസിക് ക്ലബിലെ കലാകാരന്മാർ സംഗീത വിരുന്നൊരുക്കുന്നത്. വൻ സാമ്പത്തിക ചെലവുവരുന്ന ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ഒരു ലക്ഷം രൂപ സമാഹരിച്ചു നൽകുകയാണ് മ്യൂസിക് ക്ലബി‍ൻെറ ലക്ഷ്യം. കഴിഞ്ഞ ദിവസം അത്തോളിയിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ അരലക്ഷം രൂപയാണ് സംഘം സമാഹരിച്ചത്. ചൊവ്വാഴ്ച കൊടശ്ശേരിയിലും തുടർന്ന് മറ്റിടങ്ങളിലും പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. സംഗീതത്തെ സാമൂഹിക സേവനത്തിന് പ്രയോജനപ്പെടുത്തിയതോെട എല്ലാവിധ പിന്തുണയുമായി നാട്ടുകാരും ഇവർക്കൊപ്പമുണ്ട്. അത്തോളി അത്താണി ജങ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റിന് സമീപമൊരുക്കിയ സംഗീതവിരുന്നിന് അത്തോളി മ്യൂസിക് ക്ലബ് സെക്രട്ടറി ഷിേൻറാ കണ്ണിപൊയിൽ, പ്രസിഡൻറ് കെ.ടി. ഷാജു കുമാരസ്വാമി, പവിത്രൻ, സജീവൻ കൊടശ്ശേരി, സുദർശൻ സിത്താര, ബിജു സിയം, ഗിരീഷ് ത്രിവേണി, പ്രകാശൻ, ശബരീഷ്, അലീന ബാബു, ബിനീഷ്, മനോജ്, സരോജിനി, മിനി സജീവൻ, പ്രസീത സന്തോഷ്, പൂർണിമ, സുധ, സന്ധ്യ ഷിേൻറാ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.