ഖാൻ കാവിൽ പുരസ്കാരം രാമചന്ദ്രൻ നടുവണ്ണൂരിന്

നടുവണ്ണൂർ: സമഭാവന തിയറ്റേഴ്സ് കാവുന്തറ ഏർപ്പെടുത്തിയ മികച്ച ശബ്ദ കലാകാരനുള്ള ഈ വർഷത്തെ ഖാൻ കാവിൽ പുരസ്കാരത്ത ിന് രാമചന്ദ്രൻ നടുവണ്ണൂർ അർഹനായി. ഇരുപത് വർഷത്തിലേറെയായി പരസ്യ കലാരംഗത്ത് തൻെറ ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ രാമചന്ദ്രൻ നിരവധി ഡോക്യുമൻെററികൾ, ഹ്രസ്വ ചിത്രങ്ങൾ എന്നിവക്കും ശബ്ദം നൽകിയിട്ടുണ്ട്. ആകാശവാണിയിൽ ഖാൻ കാവിലിൻെറ സഹപ്രവർത്തകനായിരുന്ന അബ്ദുള്ള നന്മണ്ട, വിക്രമൻ നായർ, മനോജ് നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ജനുവരി ഏഴു മുതൽ 10 വരെ കാവുന്തറയിൽ നടക്കുന്ന അഖില കേരള നാടകോത്സവത്തിൻെറ സമാപനച്ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. പ്രതിഷേധ റാലി നടുവണ്ണൂർ: കാവുന്തറ പുത്തൻ പള്ളി ഏരിയ പൗരത്വ സംരക്ഷണ വേദിയുടെ കീഴിൽ പ്രതിഷേധ റാലി നടത്തി. പുത്തൻപള്ളി പരിസരത്തുനിന്നും ആരംഭിച്ച് ചെമ്മലപ്പുറം, വട്ടക്കണ്ടി പുറായി, കുറുപ്പിൻെറ കണ്ടി, തിയ്യക്കണ്ടിമുക്ക് വഴി അറഫത്താഴയിൽ സമാപിച്ചു. ശിഹാബ് കാവുന്തറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.കെ. അബ്ദുറഹിമാൻ ദാരിമി, ഇ. ശ്രീധരൻ, എ.ടി. ബഷീർ, കെ.പി. സത്യൻ, പി.കെ. സിറാജുദ്ദീൻ ഹാജി, വിനോദ് പാലയാട്ട്, ടി. നിസാർ, എം. സത്യനാഥൻ, കെ.ടി.കെ റഷീദ്, ടി.എം. കൃഷ്ണൻ, എ.കെ.എം. ബഷീർ മദനി, എ.കെ. അമ്മത് കുട്ടി, വി.പി. ആശിഫ്, എം. ബീരാൻ, സി.പി. അസീസ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.