നീർചാലുകളുടെ ജനകീയ വീണ്ടെടുപ്പ്: മീൻമുട്ടി-പാതിരിപ്പറ്റ തോട് ശുചീകരിച്ചു

കക്കട്ടിൽ: നീർച്ചാലുകളുടെ വീണ്ടെടുപ്പിനായി ഹരിത കേരളം മിഷൻെറ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേ തൃത്വത്തിൽ, ജലവിഭവ വകുപ്പ്, തദ്ദേശഭരണ എൻജിനീയറിങ് വിഭാഗം എന്നിവരുമായി ചേർന്ന് ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന നീർച്ചാലുകളുടെ 'ജനകീയ വീണ്ടെടുപ്പ് - ഇനി ഞാനൊഴുകട്ടെ' കാമ്പയിൻെറ ജില്ലാതല സമാപനം കുന്നുമ്മൽ പഞ്ചായത്തിലെ മൂന്നു കി.മീ നീളം വരുന്ന മീൻമുട്ടി -പാതിരിപ്പറ്റ തോട് ശുചീകരണത്തോടെ തുടങ്ങി. ജലസംരക്ഷണം, മാലിന്യ സംസ്കരണം, കൃഷി വികസനം മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾ നടത്താൻ ഹരിത കേരളം മിഷനു സാധിച്ചുവെന്നും, 'ഇനി ഞാൻ ഒഴുകട്ടെ' വളരെ നല്ല ഉദ്ദേശ്യത്തോടെ നടത്തിവരുന്നത് അഭിനന്ദനീയമാണെന്നും പരിപാടി ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മീന്‍മുട്ടി-പാതിരിപ്പറ്റ തോട് മൂന്ന് കി.മീ നീളത്തില്‍ വന്‍ ജനപങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്. മുഴുവന്‍ ജലസ്രോതസ്സുകളും മാലിന്യം നീക്കം ചെയ്ത് ശുചീകരിച്ച് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്. 'ഇനി ഞാൻ ഒഴുകട്ടെ' കാമ്പയിനിലൂടെ ജില്ലയിലെ 242 കിലോമീറ്റര്‍ ദൂരമുള്ള 100 തോടുകളാണ് ശുചീകരിക്കുന്നതിന് ലക്ഷ്യമിടുന്നത്. ഇതുവരെ 52 തദ്ദേശഭരണ സ്ഥാപനങ്ങളിലൂടെ 130 കിലോമീറ്റർ ദൂരമുള്ള 65 തോടുകൾ ശുചീകരിച്ചു. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിൻെറ പ്രാധാന്യത്തെക്കുറിച്ച് പ്രതിജ്ഞ ഹരിത കേരളം മിഷൻ കോർഡിനേറ്റർ പി. പ്രകാശ് ചൊല്ലി നൽകി. പാതിരിപ്പറ്റ മീത്തല്‍വയലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. രാജന്‍ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ പഞ്ചായത്തിൽ മുൻവർഷങ്ങളിലായി രണ്ട് തോടുകൾ ജനകീയമായി ശുചീകരിച്ചിട്ടുണ്ടെന്നും ജല സ്രോതസ്സുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സംരക്ഷിക്കുമെന്നും പ്രസിഡൻറ് പറഞ്ഞു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, ഹരിത കേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധിക ചിറയില്‍, പി. അഷ്‌റഫ്, പി. രവീന്ദ്രന്‍, കെ. വാസു, ടി. സുധീര്‍, വി. രാജൻ, രാജീവൻ, ഹരിത കേരള മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.പി. ശശീന്ദ്രന്‍, പി.എന്‍. കീര്‍ത്തന, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. വിജിലേഷ്, പഞ്ചായത്ത് അസി. സെക്രട്ടറി വി.പി. രാജീവന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.