പയ്യോളി: മുസ്ലിം സമൂഹത്തോട് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകളുണ്ടോ എന്ന കാര്യം സംശയാസ്പദമാണെന്ന് അഡ്വ. കെ.എൻ.എ ഖാദർ എം.എൽ.എ അഭിപ്രായപ്പെട്ടു. സ്കൂളിലോ, കോളജിലോ പഠിച്ച രേഖ അദ്ദേഹത്തിൻെറ കൈയിലില്ല. പകരം ആരും ഇതുവരെ കേൾക്കാത്ത ഏതോ യൂനിവേഴ്സിറ്റിയുടെ കമ്പ്യൂട്ടർ സർട്ടിഫിക്കറ്റാണ് അദ്ദേഹത്തിൻെറ കൈയിലുള്ളത്. ഇതാകട്ടെ കമ്പ്യൂട്ടർ കണ്ടുപിടിക്കാത്ത കാലത്തുള്ളതും. അതുകൊണ്ട് മോദി ആദ്യം സ്വന്തം പൗരത്വം തെളിയിക്കട്ടെയെന്നും കെ.എൻ.എ ഖാദർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പയ്യോളി ടൗൺ മുസ്ലിംലീഗ് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എൺപതു ശതമാനം ഹൈന്ദവരോെടാപ്പം ഇതര മതസ്ഥർ ന്യൂനപക്ഷമായ ഇന്ത്യ ഇപ്പോഴും മതേതര രാജ്യമായി നിലനിൽക്കുന്നത് ഭൂരിപക്ഷ മതവിഭാഗം മതേതരവാദികളായതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ടി.പി. കരീം അധ്യക്ഷത വഹിച്ചു. വനിത ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു, ടി.ടി. ഇസ്മാഈൽ, മനാഫ് അരീക്കോട്, നൗഫൽ നന്തി, മഠത്തിൽ അബ്ദുറഹിമാൻ, സദഖത്തുല്ല കോട്ടക്കൽ, അഡ്വ. പി. കുഞ്ഞമ്മദ്, എസ്.എം.എ ബാസിത്, ലത്തീഫ് ചെറക്കോത്ത്, പി.വി. അഹമ്മദ്, എസ്.കെ. സമീർ എന്നിവർ സംസാരിച്ചു. നിസാർ പയലൻ സ്വാഗതവും കെ.പി.സി. ശുക്കൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.