ചികിത്സ സഹായം തേടുന്നു

ബേപ്പൂർ: ബേപ്പൂർ ആർ.എം ആശുപത്രിക്ക് കിഴക്കുഭാഗം തെക്കേടത്തു പറമ്പിൽ താമസിക്കുന്ന പരേതനായ അലി അക്ബറിൻെറ മകൻ അര ീക്കാടൻ ആഷിഫ് (41) കഴിഞ്ഞ ഒമ്പതു വർഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് നടത്തിയാണ് രോഗത്തെ അതിജീവിക്കുന്നത്. നിരന്തര ഡയാലിസിസ് ഇനി സാധ്യമല്ലെന്നും എത്രയും വേഗത്തിൽ വൃക്കമാറ്റിവെക്കൽ മാത്രമാണ് പരിഹാരമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എന്നാലേ ആഷിഫിൻെറ ജീവിതം പഴയ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ സാധിക്കൂ. ഉമ്മയും ഭാര്യയും മൂന്നു പെൺകുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിൻെറ ഏക ആശ്രയമാണ് ആഷിഫ്. കുടുംബത്തിൻെറ പ്രയാസം കണക്കിലെടുത്ത്, അനാരോഗ്യം വകവെക്കാതെ മുൻ കാലങ്ങളിൽ പെയിൻറിങ് ജോലിക്ക് പോയിരുന്നെങ്കിലും ഡോക്ടറുടെ നിർദേശപ്രകാരം വേണ്ടെന്നുവെക്കുകയായിരുന്നു. ദീർഘകാലത്തെ ചികിത്സയെ തുടർന്ന് കുടുംബത്തിൻെറ സാമ്പത്തികസ്ഥിതി പാടെ തകർന്നു. മകൻെറ ജീവൻ രക്ഷിക്കാൻ ഉമ്മ നസീമ വൃക്ക നൽകാൻ തയാറായിട്ടുണ്ട്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കും തുടർ ചികിത്സക്കും ഭീമമായ ചെലവ് കണ്ടെത്താൻ ഒരു നിവൃത്തിയുമില്ലാത്ത കുടുംബത്തിൻെറ അവസ്ഥ മനസ്സിലാക്കിയ നാട്ടുകാർ, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന പ്രവർത്തകരെയെല്ലാം ഒരുമിച്ചുകൂട്ടി ടി.കെ. അബ്ദുൽ ഗഫൂർ ചെയർമാനും, ഭരതൻ പള്ളിപ്പുറത്ത് കൺവീനറുമായി അരീക്കാടൻ ആഷിഫ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. ഈ ആവശ്യത്തിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേപ്പൂർ ബ്രാഞ്ചിൽ 39037501177അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് : SBIN0004923
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.