സ്വച്ഛ് ഭാരത് അവാർഡ് ചേതന വട്ടോളിക്ക് സമ്മാനിച്ചു

കക്കട്ടിൽ: ഭാരത സർക്കാറിൻെറ സമ്പൂർണ ശുചിത്വ പദ്ധതിയായ സ്വച്ഛ് ഭാരത് സമ്മർ ഇേൻറൺഷിപ് 2018-19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ജില്ല, സംസ്ഥാന തലങ്ങളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ചേതന കല-സാംസ്കാരിക വേദി വട്ടോളിക്ക് ലഭിച്ച അവാർഡ് കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ. മുരളീധരനിൽനിന്ന് ചേതന പ്രസിഡൻറ് എ.പി. രാജീവനും എക്സി. കമ്മിറ്റിയംഗം പി. സുരേഷ് ബാബുവും ഏറ്റുവാങ്ങി. ചേതന അഞ്ചുവർഷമായി കുന്നുമ്മൽ പഞ്ചായത്തിലെ ഒതയോത്ത് ഗ്രാമം കേന്ദ്രീകരിച്ച് നടപ്പാക്കി വരുന്ന മാലിന്യ പകർച്ചവ്യാധി മുക്ത ഗ്രാമം പദ്ധതിയുടെ ഭാഗമായി 250 വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ മാലിന്യ സംസ്കരണ, ശുചീകരണ ബോധവത്കരണ പരിപാടികൾക്കാണ് അവാർഡ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.