ആട് പ്രദർശനത്തിൽ വിനീഷിന് ഒന്നാം സ്ഥാനം ആട് കർഷകരുടെ സംഘടന നടത്തിയ ആട് പ്രദർശനത്തിന് കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയത് 176 കർഷകർ. അങ്കമാലി മൂക്കന്നൂർ സ്കുളിൽ 'അജപാലകർ' നടത്തിയ മത്സരത്തിൽ മലപ്പുറം എടപ്പാളിലെ കെ.പി. വിനീഷ് ആനക്കരക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മൂക്കന്നൂര്‍ അട്ടാറ നൈജോ പുളിക്കലിനാണ് രണ്ടാം സ്ഥാനം. ഇടപ്പള്ളി രുദ്രദാസിനാണ് മൂന്നാം സ്ഥാനം. ആട് പ്രദര്‍ശന മത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി കോഓഡിനേറ്റര്‍ തോമസ് മുഞ്ഞേലി അധ്യക്ഷത വഹിച്ചു. വിജയികള്‍ക്ക് എം.പി. ജോണ്‍സണ്‍, ഡോ. അനുരാജ് എന്നിവര്‍ സമ്മാനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.