നാദാപുരം: വരൾച്ചയെ മുന്നിൽകണ്ട് . ബണ്ടിൻെറ മൂന്ന് ഷട്ടറുകളുമാണ് അടച്ചത്. സാധാരണ ജനുവരി അവസാനവാരത്തോടെയാണ് ബണ്ടിൻെറ ഷട്ടറുകൾ അടക്കുന്നത്. പതിവിന് വിപരീതമായാണ് ഇത്തവണ നേരത്തേ ബണ്ട് അടച്ചത്. ജല അതോറിറ്റിയുടെ പ്രധാന സംഭരണിയായ വിഷ്ണുമംഗലം ബണ്ടിൽനിന്നുള്ള വെള്ളം വടകര കടലോര മേഖലയിലും, അഴിയൂർ, ഏറാമല, എടച്ചേരി, പുറമേരി ഗ്രാമപഞ്ചായത്തുകളിലുമാണ് വിതരണം ചെയ്യുന്നത്. ബണ്ടിൻെറ സംഭരണ ശേഷി നാലിലൊന്നായി കുറഞ്ഞതോടെ ഒരു കോടി രൂപ മണൽ നീക്കാൻ അനുവദിച്ചിരുന്നു. ബണ്ട് നേരത്തേ അടച്ചതോടെ പ്രവൃത്തി പൂർത്തീകരിക്കുന്നത് എപ്പോൾ എന്നത് സംബന്ധിച്ച് ഒരു സ്ഥിരീകരണവുമില്ല. കൂടാതെ അശാസ്ത്രീയ ബണ്ട് നിർമാണത്തെ തുടർന്ന് മേഖലയിലുണ്ടാവുന്ന വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാൻ ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കുകയുണ്ടായിരുന്നു. ഇതിൻെറ പ്രവൃത്തിയും വേനലിന് മുേമ്പ പൂർത്തീകരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.