നാദാപുരം: ലോക അറബി ഭാഷാ ദിനത്തിൽ വിദ്യാലയങ്ങളിൽ നടന്ന മികച്ച പ്രവർത്തനത്തിന് നാദാപുരം എൻ.ആർ.ഐ ഫോറം ഏർപ്പെടുത്തിയ സി.എച്ച്. മുഹമ്മദ് കോയ സ്മാരക എക്സലൻസി അവാർഡ് നാദാപുരം ഗവ. യു.പി സ്കൂളിന് ഇ.കെ. വിജയൻ എം.എൽ.എ സമ്മാനിച്ചു. ഭൂമിവാതുക്കൽ എൽ.പി സ്കൂൾ, പേരോട് എം.എൽ.പി സ്കൂൾ, ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്കും പ്രത്യേക പുരസ്കാരം നൽകി. നാദാപുരത്ത് നടന്ന ചടങ്ങിൽ എൻ.ആർ.ഐ ഫോറം കോഓഡിനേറ്റർ എം.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, സി.വി.എം. വാണിമേൽ എൻ.കെ. ഇബ്രാഹിം, തായമ്പത്ത് കുഞ്ഞാലി, മജീദ് കുയ്തേരി, യു.കെ. റാഷിദ്, ബ്ലോക്ക് പ്രോഗ്രാം ഓഫിസർ സി.എച്ച്. പ്രദീപ് കുമാർ, അഡ്വ. കെ. പ്രവീൺ കുമാർ, സന്ധ്യ കരണ്ടോട്, അഹമ്മദ് കുറുവയിൽ, സി.കെ. നാസർ, എം.എ. വാണിമേൽ, എം.എച്ച്. വള്ളുവങ്ങാട്, സി. രാഗേഷ്, വി.കെ.കെ. അബ്ദുല്ല, റാഷിദ് കുമ്മങ്കോട്, മുഹമ്മദലി തിനൂർ, ശരണ്യ അനൂപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.