കോഴിക്കോട്: 'കാലാവസ്ഥ പ്രതിസന്ധിയെ നമുക്കൊന്നിച്ച് പ്രതിരോധിക്കാം' എന്ന പ്രമേയത്തിൽ കേരള നദീസംരക്ഷണ സമിതിയു ടെ കീഴിൽ മാനാഞ്ചിറ സ്ക്വയറിൽ വിദ്യാർഥി സംഗമം നടത്തി. രൂക്ഷമായ കാലാവസ്ഥ പ്രതിസന്ധിക്കുള്ള പരിഹാരം വികസിത രാഷ്ട്രങ്ങൾ നടത്തുന്ന കാർബൺ ബഹിർഗമനം കുറക്കുക മാത്രമാണെന്ന് പരിപാടിയിൽ പെങ്കടുത്തവർ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിൻെറയും കോർപറേഷൻെറയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എൻ.എസ്.എസ്, എൻ.ജി.സി, എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും വിവിധ ക്ലബുകളും പരിപാടിയിൽ പങ്കെടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പാറശ്ശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ.എം.ജി.എസ് നാരായണൻ, വി.പി. മിനി, പ്രഫ.ശോഭീന്ദ്രൻ, വി.എൻ. ഗോപിനാഥൻപിള്ള, തായാട്ട് ബാലൻ, പ്രഫ. ഗോപാലകൃഷ്ണമൂർത്തി, ഡോ.എം.എ. ജോൺസൻ, വേണു വാര്യത്ത്, ടി.എൻ. പ്രതാപൻ, കലാധരൻ മറ്റപ്പള്ളി, ഏലൂർ ഗോപിനാഥ്, സുമ പള്ളിപ്രം, കെ.എ. ശുക്കൂർ, എൻ. ശശികുമാർ, പി.കെ. ശശിധരൻ, സുബീഷ് ഇല്ലത്ത്, സതീഷ് ബാബു കൊല്ലമ്പല്ലത്ത്, കെ. രമാദേവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.