കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡ്​ കാമ്പയിന് തുടക്കം

കോഴിക്കോട്: ആരോഗ്യമുള്ള ജീവിതത്തിൻെറയും പരിസ്ഥിതി സംരക്ഷണത്തിൻെറയും പ്രാധാന്യം ഓര്‍മിപ്പിച്ച് ബീച്ച് പര ിസരത്ത് സൈക്കിള്‍ യാത്ര സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തിൻെറ കാലിക്കറ്റ് സൈക്കിള്‍ ബ്രിഗേഡിൻെറ നേതൃത്വത്തില്‍ നടത്തുന്ന വെല്‍ക്കം 2020 കാമ്പയിൻ ഭാഗമായാണ് പരിപാടി. സൈക്കിള്‍ റാലിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് തലവന്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സൈക്കിള്‍ ബ്രിഗേഡ് വളൻറിയര്‍മാര്‍ ഉള്‍പ്പെടെ 100 ലധികം ആളുകളാണ് പങ്കെടുത്തത്. റാലി സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തു. പുതുവര്‍ഷം സന്തോഷവും ആരോഗ്യവുമുള്ള ഹരിതവര്‍ഷം എന്ന സന്ദേശവുമായി ജനുവരി 26 വരെയാണ് വെല്‍ക്കം 2020 കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 139 ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലെ 13,900 എന്‍.എസ്.എസ് വളൻറിയര്‍മാരുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പുതുവര്‍ഷത്തെ സ്വാഗതം ചെയ്തു നടത്തുന്ന സ്‌നേഹ രാഗസമന്വയത്തിൻെറ ഉദ്ഘാടനം പരപ്പില്‍ എം.എം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് നിര്‍വഹിച്ചു. ഹയര്‍ സെക്കൻഡറി എന്‍.എസ്.എസ് ജില്ല കണ്‍വീനര്‍ എസ്. ശ്രീചിത് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.