കണിയാമ്പാറ പാലത്തി​െൻറ കൈവരികൾ തകർന്നു

കണിയാമ്പാറ പാലത്തിൻെറ കൈവരികൾ തകർന്നു കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഹൈസ്കൂൾ -കണിയാമ്പാറ റോഡിൽ കണിയാമ്പാറയിൽ തോടിനു കുറുകെയുള്ള പാലത്തിൻെറ കൈവരികൾ പൂർണമായി തകർന്ന് അപകടവസ്ഥയിൽ. പാലത്തിൻെറ ഒരു ഭാഗത്തെ കൈവരിയാണ് തകർന്നത്. കൈവരി ഇല്ലാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാണ്. വർഷങ്ങൾ പഴക്കമുള്ള ഈ പാലം പുതുക്കിപ്പണിയുകയോ കൈവരി നിർമിക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.