പൗരത്വ ഭേദഗതി നിയമം: സാമ്പത്തികമാന്ദ്യം ചർച്ചയാവാതിരിക്കാൻ

പേരാമ്പ്ര: രാജ്യത്തെ സാമ്പത്തിക പ്രശ്നം ചർച്ചയാവാതിരിക്കാൻ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കൂടെക്കൂടെ വിവാദ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്ന് ലോക് താന്ത്രിക് യുവജനത അഖിലേന്ത്യ പ്രസിഡൻറ് സലീം മടവൂര്‍ പ്രസ്താവിച്ചു. പൗരത്വ നിയമം മതാടിസ്ഥാനത്തിൽ ഭേദഗതി ചെയ്തതിലൂടെ വര്‍ഗീയകലാപം ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. എല്‍.ജെ.ഡി ചെറുവണ്ണൂര്‍ പഞ്ചായത്ത് മേഖല കുടുംബ സംഗമവും വി.കെ. മാധവന്‍ മാസ്റ്റര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ കൊയിലോത്ത് ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍, വി.കെ. മാധവന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സോഷ്യലിസ്റ്റും വാദ്യകലാകാരനുമായ കെ.വി. കുഞ്ഞിരാമനെ ആദരിച്ചു. ഇ.കെ. പ്രദീപ് കുമാര്‍, കെ. സജീവന്‍, സി. സുജിത്, എം.പി. അജിത, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി.ഡി പ്രകാശ്, ആര്‍.എം. രവീന്ദ്രന്‍, കെ. രാജന്‍, കെ.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനം എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി ഇ.പി. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ബാലകൃഷ്ണന്‍, ശശി അയനം, കെ. മോഹനന്‍, എന്‍.കെ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.