ചെറുത്തുനിൽപിനുമുന്നിൽ അമിത് ഷാക്ക് അടിയറവു പറയേണ്ടിവരും - കെ. പ്രവീൺ കുമാർ

മേപ്പയൂർ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്തെ ശക്തമായ ചെറുത്തുനിൽപിനുമുന്നിൽ അമിത് ഷാക്ക് അടിയറവുപറയേ ണ്ടിവരുമെന്ന് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ പറഞ്ഞു. കീഴരിയൂർ മണ്ഡലം യു.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിൽമോചിതനായ ശേഷം ജന്മനാട്ടിൽ നടന്ന പ്രഥമ പരിപാടി എന്ന നിലയിൽ യു.ഡി.എഫ് പ്രവർത്തകർ കീഴരിയൂർ സി.കെ.ജി സൻെററിനടുത്തുനിന്ന് പ്രകടനമായി വരവേറ്റുകൊണ്ടാണ് പ്രവീൺ കുമാറിനെ വേദിയിലേക്കാനയിച്ചത്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, ടി.യു. സൈനുദ്ദീൻ, ചുക്കോത്ത് ബാലൻ നായർ, ഇടത്തിൽ രാമചന്ദ്രൻ, എം.എം. രമേശൻ, കെ.എം. വേലായുധൻ, ഇ. ശിവൻ, പാറക്കീൽ അശോകൻ, കെ.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.