മേപ്പയൂർ: പുതുവർഷ വരവേൽപിനുള്ള ആഘോഷ പരിപാടികൾ ഉപേക്ഷിച്ച് പൗരത്വ നിഷേധ പ്രതിരോധ സദസ്സൊരുക്കി സദ്ഭാവന അയൽപക്ക കൂട്ടായ്മ. പ്രതിരോധ സദസ്സ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. യു.സി. വാഹിദ് പ്രഭാഷണം നടത്തി. പി.കെ. ബാബു, കെ.കെ. ദാസൻ, ടി.യു. സൈനുദ്ദീൻ, ടി. കുഞ്ഞിരാമൻ, കെ.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. എ.എം. ദാമോദരൻ സ്വാഗതവും എ.പി. അസീസ് നന്ദിയും പറഞ്ഞു. വൈകീട്ട് 6.30 മുതൽ രാത്രി 12 വരെ തുടർന്ന സദസ്സിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, ജില്ല പഞ്ചായത്തംഗം ആർ. ബൽറാം, എം.എസ്.എഫ് പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, സി.പി.ഐ നേതാവ് കെ.കെ. ബാലൻ, ഇ. അശോകൻ, രാജേഷ് കീഴരിയൂർ തുടങ്ങിവർ സംസാരിച്ചു. പ്രതിഷേധ ജ്വാലയോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.