ദേശീയ ബധിര കായിക മേള: കേരളം ജേതാക്കൾ

കോഴിക്കോട്: കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദ ഡഫിൻെറ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ ഓഫ് ദ ഡഫ് സംഘടിപ്പിച്ച ഏഴാമത് ദേശീയ ബധിര ജൂനിയർ ആൻഡ് സബ് ജൂനിയർ സ്പോർട് സ്പോർട്സ് ചാമ്പ്യൻഷിപ് സമാപിച്ചു. 289 പോയൻറ് നേടി കേരളം ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. അത്ലറ്റിക്സിൽ 272 പോയേൻറാടെ കേരളം ഒന്നാമതായി. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഒാൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദ ഡഫ് ജനറൽ സെക്രട്ടറി ജി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദ ഡഫ് ചെയർമാൻ വി.കെ. തങ്കച്ചൻ സ്വാഗതം പറഞ്ഞു. വൈ. ചെയർമാൻ എ.കെ. മുഹമ്മദ് അഷറഫ്, ടി.എം. അബ്ദുറഹിമാൻ, നൗഷാദ്, ഇ.കെ. ജോവാൻ, ഇ. ജോയ്, പി.എം. ആദൻ, കെ.സി. ഐസക്, ടി.പി. അബ്ദുൽ ഷഫീഖ്, പി.കെ. ലോറൻസ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.