ഗവര്‍ണര്‍ ആർ.എസ്.എസിൻെറ നാവാകുന്നു- കാമ്പസ് ഫ്രണ്ട് കോഴിക്കോട്: കണ്ണൂർ സർവകലാശാല കാമ്പസിൽ നടന്ന ചരിത്ര കോണ്‍ഗ്രസിലുൾപ്പെടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നിരന്തരം സംസാരിക്കുന്ന ഗവര്‍ണര്‍ ആർ.എസ്.എസിൻെറ നാവാകുകയാണെന്ന് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ.എസ്. മുസമ്മില്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെയാണ് ഗവർണർ കാണുന്നത്. ആർ.എസ്.എസ് അനൂകൂല നിലപാടുകള്‍ ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ഇനിയും പ്രതിഷേധങ്ങള്‍ ഉയരും. അതിൽ കോപാകുലനായിട്ട് കാര്യമില്ല. സ്വന്തം നില മറന്നുള്ള പെരുമാറ്റമാണ് ചരിത്ര കോൺഗ്രസ് വേദിയിൽ ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഭരണഘടന സ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നവർ അതിൻെറ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവരും മതേതര ജനാധിപത്യ സങ്കല്‍പങ്ങള്‍ക്കായി നിലകൊള്ളേണ്ടവരുമാണെന്ന് മുസമ്മില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.