കോഴിക്കോട്: വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി ജനുവരി എട്ടിന് രാജ്യവ്യാപകമായി നടക്കുന്ന പൊതുപണിമുടക്കിൽ ജില്ലയിലെ മുഴുവൻ സഹകരണ ജീവനക്കാരും പങ്കെടുക്കാൻ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കൺവെൻഷനിൽ തീരുമാനം. അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ ജില്ല പ്രസിഡൻറ് കെ.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എൻ.കെ. രാമചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. പ്രബിത, എൻ. ഗിരീഷ് കുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം വി. മനോജ്, പി. സുനിൽ ബാബു എന്നിവർ സംസാരിച്ചു. എ.കെ. മോഹനൻ സ്വാഗതവും കെ. ബൈജു നന്ദിയും പറഞ്ഞു. നവംബറിൽ ചണ്ഡിഗഢിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് സീനിയർ ഫെൻസിങ്ങിൽ സ്വർണം നേടിയ മേഘ്ന പ്രദീപിനെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.