ടി.പി. ചന്ദ്രശേഖരൻ ഭവൻ ഉദ്​ഘാടനം ജനുവരി രണ്ടിന്​

കോഴിക്കോട്: െറവലൂഷനറി മാർക്സിസ്റ്റ് പാർട്ടി ഒാഫ് ഇന്ത്യ നേതാവ് ടി.പി. ചന്ദ്രശേഖരൻെറ അനുസ്മരണാർഥം നിർമിച്ച ടി.പി. ചന്ദ്രശേഖരൻ ഭവൻ ഉദ്ഘാടനം ജനുവരി രണ്ടിന് നടക്കും. രാവിലെ 10ന് ആർ.എം.പി.െഎ ദേശീയ ജനറൽ സെക്രട്ടറി മംഗത്റാം പസ്ലയാണ് സ്മാരകത്തിൻെറ ഉദ്ഘാടനം നിർവഹിക്കുകയെന്ന് സംഘാടകർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. ഒാർക്കാേട്ടരിയിൽ നിർമിച്ച മൂന്നുനില കെട്ടിടത്തിൽ ചാരിറ്റബിൾ ട്രസ്റ്റ്, അക്കാദമിക് സൻെറർ, ഗ്രന്ഥാലയം, വായനശാല, കോൺഫറൻസ് ഹാൾ എന്നിവ ഉൾക്കൊള്ളുന്നു. ആർ.എം.പി.െഎ അഖിലേന്ത്യാ പ്രസിഡൻറ് കെ. ഗംഗാധർ ഫോേട്ടാ അനാച്ഛാദനം നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന ടി.പി അനുസ്മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കും. ടി.പി. അനുസ്മരണ പ്രഭാഷണത്തിന് വരാമെന്ന് ഏറ്റിരുന്ന സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സി.പി.എം തടഞ്ഞുവെന്ന് ആർ.എം.പി.െഎ സംസ്ഥാന സെക്രട്ടറി എൻ. വേണു ആരോപിച്ചു. അനുസ്മരണ സമ്മേളനത്തിന് വരാമെന്ന് കാനം ഏറ്റിരുന്നു. പിന്നീട് എൽ.ഡി.എഫിൽ ചർച്ച ചെയ്തപ്പോൾ സി.പി.എം തടഞ്ഞുവെന്ന് കാനം പറഞ്ഞതായി വേണു പറഞ്ഞു. കോഴിക്കോട് സി.പി.എം അംഗങ്ങളായ രണ്ട് യുവാക്കളുടെ പേരിൽ യു.എ.പി.എ ചുമത്തിയ കേസ് എൻ.െഎ.എക്ക് വിട്ടത് മോദി-പിണറായി ഗൂഢാലോചനയുടെ ഭാഗമാണ്. എൻ.െഎ.എ അന്വേഷിക്കുമെന്ന തീരുമാനം അറിയില്ലെന്ന പാർട്ടി സെക്രേട്ടറിയറ്റിൻെറ നിലപാട് നുണയാണ്. പിണറായി വീണ്ടും മോദി ഭക്തി തെളിയിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയുന്നവർക്ക് യു.എ.പി.എ നടപ്പാക്കാതിരിക്കാനും കഴിയും. കരിനിയമങ്ങൾക്ക് ഒത്താശചെയ്യുന്ന സർക്കാർ മോദി സർക്കാറിൻെറ മറ്റു നയങ്ങൾക്ക് എതിരെന്ന് പറയുന്നത് വിശ്വസനീയമല്ല. ഇക്കാര്യത്തിൽ സി.പി.എം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും വേണു ആരോപിച്ചു. വാർത്താസമ്മേളനത്തിൽ അഡ്വ. പി. കുമാരൻ കുട്ടി, കെ.കെ. കുഞ്ഞിക്കണാരൻ തുടങ്ങിയവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.