ബാലുശ്ശേരി: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പുത്തൂർവട്ടം എമ്മച്ചൻകണ്ടി വീട്ടിൽ അസൈനാർ-ബുഷറ ദമ്പതികളുടെ ഇരട്ട മക്കളായ നിഷാനയുടെയും നിഷിയയുടെയും ഞായറാഴ്ച നടക്കുന്ന വിവാഹം പരിസ്ഥിതി സൗഹൃദമാക്കി നടത്താനൊരുങ്ങുന്നു. പ്ലാസ്റ്റിക് സാധനങ്ങൾ വർജിച്ചും മാലിന്യ സംസ്കരണം ശാസ്ത്രീയരീതിയിലാക്കിയുമാണ് വിവാഹ സൽക്കാരം നടത്തുന്നത്. സമൂഹത്തിന് മാതൃക സൃഷ്ടിച്ചു നടക്കുന്ന ഈ വിവാഹത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് അനുമോദന പത്രം നൽകി ഉദ്ഘാടനം നിർവഹിച്ചു. കല്യാണ വീട്ടിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ. ശ്രീജ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ പെരിങ്ങിനി മാധവൻ, പി.പി. രവീന്ദ്രനാഥ്, പഞ്ചായത്ത് സെക്രട്ടറി, കെ.ടി. മനോജ് കുമാർ, അസി. സെക്രട്ടറി കെ.കെ. ഷിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. സുരേഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൻ സി.സി. ഉഷ, സൻജീവൻ കിണറുള്ളതിൽ, ഭരതൻ പുത്തൂർവട്ടം, വാർഡ് കൺവീനർ വിജയൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.