നേതാക്കൾ 35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന്​; വ്യാപാര ഭവനു മുന്നിൽ കുത്തിയിരിപ്പു സമരം

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ 35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയുമായി വ്യാപാര ഭവനു മുന്നിൽ കുത്തിയിരിപ്പു സമരം. കോഴിക്കോെട്ട യൂനിവേർ െസാലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ദീപക് സുരേഷ്, പിതാവ് ടി.കെ. സുരേഷ് ബാബു എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. ടി. നസിറുദ്ദീനും കെ. സേതുമാധവനും േചർന്ന് 35 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു, ആത്മഹത്യയുടെ വക്കിലാണ്, ഞങ്ങൾക്ക് നീതി വേണം എന്നെഴുതിയ പ്ലക്കാർഡും പിടിച്ചാണ് ബാങ്ക് റോഡിലെ വ്യാപാര ഭവനു മുന്നിൽ വെള്ളിയാഴ്ച രാവിലെ മുതൽ കുത്തിയിരിപ്പ് സമരം നടത്തിയത്. വ്യാപാരികൾക്കായി ഒാൺലൈൻ െഎ.ടി സംവിധാനമൊരുക്കാൻ ചുമതലപ്പെടുത്തി കമീഷൻ ഇനത്തിൽ 35 ലക്ഷം രൂപ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി കെ. സേതുമാധവൻ എന്നിവർ ൈകപ്പറ്റിയെന്ന് ഇവർ കഴിഞ്ഞ ദിവസം വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പണം കൈപ്പറ്റിയതും ഭീഷണിപ്പെടുത്തിയതും സംബന്ധിച്ച് ഇവർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വൈകീട്ട് വ്യാപാരി നേതാക്കൾ പ്രതിഷേധവുമായെത്തിയതോടെ പൊലീസ് ഇടപെട്ട് സമരം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.