പൗരത്വ നിയമത്തിനെതിരെ മേപ്പയൂരിൽ ആയിരങ്ങൾ അണിനിരന്ന ബഹുജനറാലി

മേപ്പയൂർ: ജനാധിപത്യത്തെയും ഭരണഘടനയെയും ദേശീയ ഐക്യത്തെയും തകർക്കുന്ന ഹിന്ദുത്വ അജണ്ടയാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ മോദി സർക്കാർ നടപ്പാക്കുന്നതെന്ന് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാജേന്ദ്രൻ എടത്തുംകര പറഞ്ഞു. മേപ്പയൂർ ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ബഹുജനപ്രതിരോധ മാർച്ചും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഞ്ഞക്കുളം പ്രതീക്ഷയിൽനിന്ന് ആരംഭിച്ച പ്രതിരോധ മാർച്ചിൽ ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും വിവിധ മഹല്ലു കമ്മിറ്റികളും മാർച്ചിൽ അണിനിരന്നു. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനു പേർ പങ്കാളികളായി. മേപ്പയൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപന വേദിയിൽ ആസാദി മുദ്രാവാക്യങ്ങൾ മുഴങ്ങി. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.ടി. രാജൻ സ്വാഗതവും മേപ്പയൂർ ടൗൺ വാർഡ് മെംബർ ഷർമിന കോമത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.