കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘത്തിൻെറ നേതൃത്വത്തിൽ മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കുസമീപം സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. ചിത്രകാരൻ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എ.കെ. രമേശ് അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി, ഡോ. വി. സുകുമാർ, സാവിത്രി ശ്രീധരൻ, ഡോ. ഖദീജ മുംതാസ്, വിൽസൺ സാമുവൽ, പി.കെ. പാറക്കടവ്, ചെലവൂർ വേണു, ഉഷ ചന്ദ്രബാബു, പ്രഭ മോഹൻ, രാധാകൃഷ്ണൻ പേരാമ്പ്ര, കോയ മുഹമ്മദ്, ശാന്ത പന്നിയങ്കര, മാവൂർ വിജയൻ, രാഘവൻ അത്തോളി, മാധവൻ കുന്നത്തറ, അനിൽകുമാർ തിരുവോത്ത്, കെ.എസ്. വെങ്കിടാചലം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഡോ. യു. ഹേമന്ദ് കുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് രാധാകൃഷ്ണൻ പേരാമ്പ്ര രചനയും സംവിധാനവും നിർവഹിച്ച 'ഡെഡ് എൻഡ്' നാടകവും കുഞ്ഞൻ ചേളന്നൂരിൻെറ നേതൃത്വത്തിൽ നാടൻപാട്ടും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.