അതിർത്തികളാണ്​ രാജ്യമെന്നു​ കരുതുന്നത്​ ശുദ്ധ അസംബന്ധം -സുനിൽ. പി. ഇളയിടംഅതിർത്തികളാണ്​ രാജ്യമെന്നു​ കരുതുന്നത്​ ശുദ്ധ അസംബന്ധം -സുനിൽ. പി. ഇളയിടം

കൽപറ്റ: അതിർത്തികളാണ് രാജ്യമെന്നു കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും മനുഷ്യവംശത്തിനു മുകളിൽ ഉയർന്നുപറക്കാൻ രാജ്യസ്നേഹത്തിന് കഴിയില്ലെന്നു പാടിയ ടാഗോറാണ് നമ്മുടെ ദേശീയഗാനം എഴുതിയതെന്നും സുനിൽ പി. ഇളയിടം. അവസാനത്തെ ആളെ കാണാനും ആ യാതനകൾ കേൾക്കാനുമാണ് ഗാന്ധിജി ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ന് ഭരണകൂടം ആദ്യത്തെ ആളെ കേൾക്കാൻ മാത്രം പറയുകയാണ്. ഭരണകൂടം പ്രധാനപ്പെട്ടതും ജനങ്ങൾ പിന്നെയുമെന്ന ധാരണയും പ്രയോഗവും ഫാഷിസ്റ്റ് യുക്തിയാണ്. ദൗർഭാഗ്യകരമെന്നു പറയാം നമ്മുടെ രാജ്യത്ത് ഇതാണ് സംഭവിക്കുന്നത്. അതിൻെറ ഭാഗമാണ് പൗരത്വ ഭേദഗതി നിയമംപോലുള്ള ഫാഷിസ്റ്റ് നീക്കങ്ങൾ. അപരത്വത്തെ എത്രത്തോളം കൂടെ കൂട്ടുന്നുവോ അതാണ് ജനാധിപത്യം. സാഹോദര്യം എന്ന ആശയമാണ് ജനാധിപത്യത്തിൻെറ കാതൽ. നീതിബോധത്തിൻെറ പേരുകൂടിയാണ് ജനാധിപത്യം -സുനിൽ പി. ഇളയിടം പറഞ്ഞു. ടി. സുരേഷ്ചന്ദ്രൻ സ്വാഗതവും ഏച്ചോം ഗോപി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.