കോഴിക്കോട്: അയൽ രാജ്യങ്ങളിൽ മതപരമായി വിവേചനം നേരിടുന്നവരെ സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മാധ്യമപ്രവർത്തകനായിരുന്ന ജിബിൻ പി. മൂഴിക്കലിൻെറ നാലാം ചരമവാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ മതപരമായ വിവേചനം നേരിടുന്നവരുണ്ടെന്നും പൗരത്വഭേദഗതി നിയമം അവരെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രക്ഷോഭങ്ങൾ രാജ്യത്തിൻെറ പുരോഗതിയെ ബാധിക്കുന്നുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. മാധ്യമപ്രവർത്തകരെ അടിച്ചൊതുക്കണമെന്ന സമീപനം സർക്കാറിനില്ല. ഓരോ സാഹചര്യത്തിനും അനുസരിച്ച തീരുമാനങ്ങളാണ് സർക്കാറിേൻറതെന്നും മന്ത്രി പറഞ്ഞു. ആശയങ്ങളുടെയും മൂല്യങ്ങളുടെയും തലത്തിൽ ഒറ്റക്കെട്ടാണെങ്കിലും വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. െക. മധു സ്വാഗതവും പി. വിപുൽ നാഥ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.