ലീഗൽ മെട്രോളജി സ്പെഷൽ സ്ക്വാഡ് പരിശോധനയിൽ ക്രമക്കേട് രണ്ട് കേസുകൾ രജിസ്​റ്റർ ചെയ്തു

നാദാപുരം: ക്രിസ്മസ്- ന്യൂ ഇയർ പ്രമാണിച്ച് ലീഗൽ മെട്രോളജി വകുപ്പ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന കർശനമാക്കി. ജില്ലയിൽ രണ്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ലീഗൽ മെട്രോളജി വകുപ്പ് വടകര ഇൻസ്പെക്ടർ ഷീജയുടെ നേതൃത്വത്തിൽ നാദാപുരം, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പരിശോധന നടത്തി. കുനിങ്ങാട് രജിസ്ട്രേഷൻ മുദ്ര പതിപ്പിക്കാതെ ഭക്ഷ്യധാന്യം സൂക്ഷിച്ചതിനും കല്ലാച്ചിയിൽ അരിച്ചാക്കിനുപുറത്ത് വർഷവും കാലാവധിയും പ്രദർശിപ്പിക്കാത്തതിനുമാണ് കേസെടുത്തത്. ഈ മാസം 21 മുതലാണ് പരിശോധന തുടങ്ങിയത്. അളവുതൂക്കത്തിലെ ക്രമക്കേടുകൾ തൂക്കി വിൽപനക്ക് വെക്കുന്ന സാധനങ്ങളുടെ തൂക്കം ഇവയുടെ വില നിലവാരമുൾപ്പെടെ പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ തൂക്കിവെക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ വിലയും തൂക്കവും രേഖപ്പെടുത്തുന്നില്ലെന്ന പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.