കോഴിക്കോട്: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 1,87,500 രൂപ പിഴ ഇൗടാക്കി. ആർദ്രം ജനകീയ കാമ്പയിൻെറ ഭാഗമായി ആദ്യഘട്ടത്തിൽ 169 പരിശോധനകളാണ് നടത്തിയത്. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും ലൈസൻസ് എടുക്കാത്തതുമായ 84 സ്ഥാപനങ്ങൾക്ക് േനാട്ടീസ് നൽകി. ഒമ്പതിടത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി റീജനൽ അനലറ്റിക്കൽ ലാബിലേക്കയച്ചു. കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഡീലക്സ് ബേക്കറി യൂനിറ്റ്, പുതിയപാലത്തെ ബേക്കിങ് ഹൗസ് എന്നിവ താൽക്കാലികമായി അടപ്പിച്ചു. നോട്ടീസ് നൽകിയ സ്ഥാപനങ്ങളോട് ആവശ്യമായ മാറ്റങ്ങൾ വരുത്തി രണ്ടു ദിവസത്തിനകം കോഴിക്കോട് ഭക്ഷ്യ സുരക്ഷ അസി. കമീഷണറുടെ ഒാഫിസിൽ ഹാജരാവാനാണ് നിർദേശം നൽകിയത്. ചൊവ്വാഴ്ച രണ്ടാം ഘട്ട പരിശോധന ആരംഭിക്കുമെന്നും കർശന നടപടിസ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ആർദ്രം ജനകീയ കാമ്പയിൻെറ ഭാഗമായി പൊതുജനങ്ങളിൽനിന്ന് ലഭിച്ച എട്ട് പരാതികളും സ്ക്വാഡ് പരിശോധിച്ച് നടപടി സ്വീകരിച്ചു. ഉപഭോക്താക്കൾക്ക് ടോൾ ഫ്രീ നമ്പറായ 18004251125 ഒാഫിസ് നമ്പറായ 0495 720744 എന്നിവയിൽ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.