ബൈക്കിൽ അറവുമാലിന്യം കടത്തുന്നത് നാട്ടുകാർ പിടികൂടി

വേളം: പുറത്തുനിന്ന് അറവു മാലിന്യങ്ങളും കോഴിേവസ്റ്റും കടത്തിക്കൊണ്ടുവന്ന് ജനവാസ കേന്ദ്രത്തിൽ തള്ളുന്നത് പതിവാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിച്ചു. ശാന്തിനഗർ കുനിയേൽ മൊയ്തുവിനെയാണ് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രണ്ടുതവണ മാലിന്യം കയറ്റിവന്ന ഇയാളെ മൂന്നാം തവണയാണത്രെ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ തടയുന്നത്. മുമ്പ് രണ്ടുതവണ മാലിന്യം കടത്തിയ ഇയാളുടെ ഓട്ടോറിക്ഷ നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചിരുന്നു. പഞ്ചായത്തും ഇയാൾക്ക് പിഴയിട്ടിരുന്നു. ആരോഗ്യവകുപ്പ് എടുത്ത കേസിൽ കോടതിയും പിഴശിക്ഷ വിധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.