കുറ്റ്യാടി: കുളങ്ങരത്താഴ സർവകക്ഷി സമിതിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മാനവസംഗമ സ്നേഹജ്വാലയും റാലിയും സംഘടിപ്പിച്ചു. നരിക്കൂട്ടുംചാലിൽനിന്ന് ആരംഭിച്ച റാലി കുറ്റ്യാടി ടൗൺവഴി കുളങ്ങരത്താഴയിൽ സമാപിച്ചു. മത-രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ടി. ആശോകൻ, പി.കെ. നവാസ്, എം.കെ. ശശി, കെ.പി. പത്മനാഭൻ, ഇ. അബ്ദുൽ അസീസ്, വി.പി. മൊയ്തു തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.