CAA കല്ലാച്ചി പോസ്​റ്റ്​ ഓഫിസിലേക്ക് യൂത്ത് ലീഗ് മാർച്ച്

നാദാപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി നാദാപുരം നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കല്ലാച്ചി ശിഹാബ് തങ്ങൾ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് പോസ്റ്റ് ഓഫിസിനു മുന്നിൽ പൊലീസ് തടഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി. മുഹമ്മദലി മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.എം. സമീർ അധ്യക്ഷത വഹിച്ചു. കെ.കെ. നവാസ്, സൂപ്പി നരിക്കാട്ടേരി, എൻ.കെ. മൂസ, മണ്ടോടി ബഷീർ, നസീർ വളയം, കൊത്തിക്കുടി ഹാരിസ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ കെ.കെ.സി. ജാഫർ, കെ.എം. ഹംസ, സുബൈർ തോട്ടക്കാട്, അൻസാർ ഓറിയോൺ, ലത്തീഫ് പൊന്നാണ്ടി, ഇ. ഹാരിസ്, എം.കെ. സമീർ, കെ. നൗഫൽ, നൗഷാദ് കണ്ടിയിൽ, ഇ.വി. അറഫാത്ത്, റയീസ് നരിപ്പറ്റ, യു.കെ. റാഷിദ്, സാലി പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി സി.കെ. നാസർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.