കുറ്റ്യാടി: 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന മുദ്രാവാക്യവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുറ്റ്യാടിയിൽ യുവതയുടെ പ്രതിഷേധം. കുറ്റ്യാടി മേഖലയിലെ ആയിരത്തോളം വരുന്ന യുവാക്കളാണ് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതൽ തുടർച്ചയായി 16 മണിക്കൂർ രാവിനെ പകലാക്കി ഫാഷിസത്തിനെതിരെ തെരുവിൽ കാവലിരുന്നത്. രാജ്യത്തെ മതപരമായി വിഭജിക്കുന്ന പൗരത്വഭേദഗതി നിയമത്തനെതിരെ ശബ്ദിച്ചതിൻെറ പേരിൽ പീഡനങ്ങൾക്ക് വിധേയരായ ജാമിഅ മില്ലിയ്യ വിദ്യാർഥികൾക്കും മാധ്യമപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന പരിപാടി കുറ്റ്യാടിയിലെ യുവജന മുന്നേറ്റമായി മാറി. രാപ്പകൽ പ്രക്ഷോഭത്തിന് ആശംസകൾ അർപ്പിച്ച് രാഷ്ട്രീയ പാർട്ടികളും നേതാക്കളും യുവജന വിദ്യാർഥി സംഘടനകളും സമരത്തിൽ പങ്കാളികളായി. ഡോക്യുമൻെററി പ്രദർശനം, പന്തം കൊളുത്തി പ്രകടനം, മോദി-അമിത് ഷാ എന്നിവരുടെ കോലം കത്തിക്കൽ നടത്തി. എഴുത്തുകാരൻ ബാലൻ തളിയിൽ ഉദ്ഘാടനം ചെയ്‌തു. ഷഹബാസ് മുണ്ടക്കുറ്റി അധ്യക്ഷത വഹിച്ചു. വി.പി. മൊയ്തു, ഖാലിദ് മൂസ നദ്വി, നാരായണൻ വട്ടോളി, ഒ.കെ. ഫാരിസ്, എൻ.പി. ഷക്കീർ, രാഹുൽചാലിൽ, എ.കെ. വിജീഷ്, അബ്ദുൽ സലാം സഖാഫി, താഹിയ ബിൻ അഹമ്മദ്, വി.കെ. അനസ്, ആദി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.