താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; ഏഴു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ ആറാം വളവിൽ ലോറി യന്ത്രത്തകരാർ മൂലം കുടുങ്ങി ഏഴു മണിക്കൂേറാളം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് റോഡിൻെറ ഒത്തനടുവിൽ വയനാട്ടിലേക്ക് സിമൻറ് ലോഡുമായി പോവുകയായിരുന്ന മൾട്ടി ആക്സിൽ ലോറി കുടുങ്ങിയത്. അതോടെ വാഹനങ്ങളുടെ പോക്കുവരവ് പൂർണമായി തടസ്സപ്പെട്ടു. അടിവാരം ട്രാഫിക് പൊലീസ്, ഹൈവേ പട്രോളിങ് സംഘം, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ചേർന്ന് റോഡിൻെറ നടുവിൽനിന്ന് ലോറി നേരിയ രീതിയിൽ തള്ളിമാറ്റി ചെറിയ വാഹനങ്ങൾക്ക് വൺവേയായി കടന്നുപോകാൻ അവസരമൊരുക്കി. രാത്രി എട്ടരയോടെയാണ് യന്ത്രത്തകരാർ പരിഹരിച്ച് ലോറി മാറ്റി ഗതാഗതം സാധാരണ നിലയിലാക്കാനായത്. അപ്പോഴേക്കും വയനാട് കമ്പളക്കാടുവരെയും താഴ്വാരത്ത് അടിവാരം വരെയും വാഹനങ്ങളുടെ നീണ്ട നിര എത്തിയിരുന്നു. ക്രിസ്മസ് അവധിക്ക് വിദ്യാലയങ്ങൾ അടച്ചതോടെ ഹോസ്റ്റലുകളിൽനിന്ന് വീടുകളിലേക്ക് പുറപ്പെട്ട നൂറുകണക്കിന് കുട്ടികൾ വീട്ടിലെത്താതായതോടെ രക്ഷിതാക്കൾ അങ്കലാപ്പിലായി. ട്രാഫിക് പൊലീസിനും ചുരം സംരക്ഷണ സമിതി ഭാരവാഹികൾക്കും രക്ഷിതാക്കളിൽനിന്ന് നിരന്തരം ഫോൺവിളികളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.