കൽപറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവർ ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ വയനാട്ടിലെ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. കൽപറ്റയിൽ പ്രസ്ക്ലബിൻെറ നേതൃത്വത്തിൽ പ്രകടനം നടന്നു. പ്രസിഡൻറ് കെ. സജീവൻ, സെക്രട്ടറി നിസാം അബ്ദുല്ല, എ.കെ. ശ്രീജിത്, പി.ഒ. ഷീജ, പ്രദീപ് മാനന്തവാടി, വി. മുഹമ്മദലി, കമൽ മംഗലശ്ശേരി, വൈശാഖ് ആര്യൻ എന്നിവർ നേതൃത്വം നൽകി. മാനന്തവാടിയിൽ മാധ്യമ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. കരിങ്കൊടിയേന്തി പ്ലക്കാർഡ് ഉയർത്തി ബസ്സ്റ്റാൻഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു. അബ്ദുല്ല പള്ളിയാൽ, അരുൺ വിൻസൻെറ്, അശോകൻ ഒഴക്കോടി, റിനീഷ് ആര്യപ്പള്ളി, കെ.എസ്. സജയൻ, സുരേഷ് തലപ്പുഴ, കെ.എം. ബിജു, ലത്തീഫ് പടയൻ, ജസ്റ്റിൻ ചെഞ്ചട്ടയിൽ, വിപിൻ വേണുഗോപാൽ, നവീൻമോഹൻ എ. ഷമീർ, കെ.എം. ഷിനോജ്, ഹിഷാം കോറോം, മെഹറൂഫ് പനമരം എന്നിവർ നേതൃത്വം നൽകി. പനമരം പ്രസ് ഫോറം പ്രതിഷേധിച്ചു. കെ.ഡി. ദിദീഷ്, ഷാജി പുളിക്കൽ, എൻ. റഷീദ്, റസാക്ക് പച്ചിലക്കാട്, ബിജു നാട്ടുനിലം, പ്രദീപ് പ്രയാഗ്, മഹറൂഫ് പനമരം, സാദിഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.