എം.ടി.ബി കേരള: സാഹസിക സൈക്ലിങ് ഫൈനൽ ഇന്ന്​

മാനന്തവാടി: പർവത മേഖലയിലെ സാഹസിക സൈക്ലിങ് ആയ എം.ടി.ബി കേരള ആറാം ലക്കത്തിൻെറ ട്രയൽ മത്സരങ്ങൾ പ്രിയദർശനി ടീ എൻവയൺസിൽ തുടങ്ങി. അമച്വർ വിഭാഗങ്ങൾക്കുള്ള ഫൺ ആൻഡ് ത്രിൽ ചലഞ്ച് മത്സരങ്ങളുടെ ട്രയലാണ് നടന്നത്. തൃശ്ശിലേരി, വേമം എന്നിവിടങ്ങളിലൂടെ കുട്ട റോഡിലെത്തി മാനന്തവാടി നഗരത്തിലൂടെ കണ്ണൂർ റോഡ് വഴി 20 കി.മീ. പിന്നിട്ട് തിരികെ സ്റ്റാർട്ടിങ് പോയൻറിലെത്തി. കേരള ടൂറിസം വകുപ്പി​െൻറ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ, സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് എം.ടി.ബി സംഘടിപ്പിക്കുന്നത്. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രിവിജ് റാലി ഫ്ലാഗ്ഓഫ് ചെയ്തു. സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മണീന്ദർപാൽ സിങ്, അഡി. സെക്രട്ടറി ജനറൽ സുധീഷ് കുമാർ, റേസ് ഡയറക്ടർ സുദാം എസ്. റോക്കാദെ, കെ.എ.ടി.പി.എസ് സി.ഇ.ഒ മനീഷ് ഭാസ്കർ, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ് എന്നിവർ സംബന്ധിച്ചു. ഫൺ ആൻഡ് ത്രിൽ ചലഞ്ച് വിഭാഗത്തിലെ ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. പ്രിയദർശനി തേയിലത്തോട്ടത്തെ ചുറ്റി 4.8 കി.മീ. ദൂരം വരുന്ന ട്രാക്കിലാണ് മത്സരങ്ങൾ. പുരുഷന്മാർക്കും വനിതകൾക്കുമായി മത്സരങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് 22ന് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ഇന്ത്യ കൂടാതെ അർമേനിയ, ബഹ്റൈൻ, കാനഡ, ജർമനി, മലേഷ്യ, മാലദ്വീപ്, മ്യാന്മർ, നേപ്പാൾ, ശ്രീലങ്ക, സിംഗപ്പൂർ, ഉസ്ബകിസ്താൻ, ഇറാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നുള്ള സൈക്കിളോട്ടക്കാർ മത്സരത്തിനായി മാനന്തവാടിയിൽ എത്തിയിട്ടുണ്ട്. FRIWDG1 എം.ടി.ബി കേരള ആറാം ലക്കത്തിൻെറ ട്രയൽ മത്സരങ്ങൾ മാനന്തവാടി പ്രിയദർശനി ടീ എൻവയൺസിൽ തുടങ്ങിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.