ഒരു കോടി തട്ടിയെന്ന്; വീട്ടുപടിക്കൽ കുടുംബത്തി​െൻറ സത്യഗ്രഹം

ഒരു കോടി തട്ടിയെന്ന്; വീട്ടുപടിക്കൽ കുടുംബത്തിൻെറ സത്യഗ്രഹം നാദാപുരം: ഗൾഫിൽ വ്യാപാര പങ്കാളിത്തം നൽകാമെന്നുപറഞ്ഞ് കോടി രൂപ തട്ടിയെന്ന് ആരോപിച്ച് കുടുംബം സത്യഗ്രഹം തുടങ്ങി. ചെറുമോത്ത് സ്വദേശി മണങ്ങാട്ട് ജറീഷിൻെറ വീടിനു മുന്നിലാണ് നരിപ്പറ്റ സ്വദേശി ഷെമീമും കുടുംബവും സത്യഗ്രഹം തുടങ്ങിയത്. ദുബൈയിലെ ജാസിം അൽ സഫർ ട്രേഡിങ് കമ്പനിയിൽ വ്യാപാര പങ്കാളിയാക്കാമെന്നു പറഞ്ഞ് വഞ്ചിച്ചെന്നാണ് പരാതി. പരാതിയിൽ വളയം പൊലീസും നാട്ടുമധ്യസ്ഥരും ഇടപെട്ടിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് ഉമ്മയും ഭാര്യയും സഹോദരിയും മക്കളുമൊപ്പം വീടിനു മുന്നിൽ സത്യഗ്രഹം തുടങ്ങിയതെന്ന് ജാസിം പറഞ്ഞു. വിദേശത്ത് തുടങ്ങിയ കച്ചവടത്തെ സംബന്ധിച്ച് ഒരുവിധ വിവരവും അറിയില്ല. വ്യാപാരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങൾ പരിഹരിക്കേണ്ടത് ബന്ധപ്പെട്ടവരാണെന്നാണ് ജറീഷിൻെറ കുടുംബത്തിൻെറ വിശദീകരണം. പിഞ്ചുമക്കളടക്കം വീടിനു മുന്നിൽ സത്യഗ്രഹം തുടങ്ങിയിട്ട് മുഖ്യധാര രാഷ്ട്രീയ കക്ഷികൾ കൈമലർത്തുകയാണ്. നേരേത്ത പ്രശ്നത്തിൽ ഇടപെട്ടിട്ടും പരിഹാരമായില്ലെന്നാണ് അവരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.