കൽപറ്റ: വയനാട് മെഡിക്കൽ കോളജ് നിർമാണത്തിനുള്ള പ്രരംഭനടപടികൾക്ക് തുടക്കമിട്ട് ചുണ്ടേൽ വില്ലേജിലെ ചേലോട്ടെ ഭൂമിയിൽ സർേവ തുടങ്ങി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറങ്ങിയതിനു പിന്നാലെയാണ് നടപടികൾ അതിവേഗം പുരോഗമിക്കുന്നത്. ഭൂമി അളന്ന് സ്‌കെച്ച് തയാറാക്കി ഭൂമിയുടെയും കുഴിക്കൂറുകളുടെയും വില കണക്കാക്കി അധികൃതർക്ക് റിപ്പോർട്ട് നൽകും. വൈത്തിരി തഹസിൽദാറുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ ഇതിനായി നിയോഗിച്ചു. 26 ഉദ്യേഗസ്ഥരാണ് സംഘത്തിലുള്ളത്. 50 ഏക്കറിലെ ഭൂമി ആദ്യം അളന്ന് തിട്ടപ്പെടുത്തും. ആറ് പ്രത്യേക സംഘങ്ങളായിതിരിഞ്ഞ് പരിശോധന എത്രയുംവേഗം പൂർത്തിയാക്കാനാണ് തീരുമാനം. ബുധനാഴ്‌ച രാവിലെ സംഘം ചുണ്ടേൽ ഭൂമിയിലെത്തി നടപടികൾ തുടങ്ങി. സി.കെ. ശശീന്ദ്രൻ എം.എൽ.എ എസ്‌റ്റേറ്റ് ഭൂമിയിലെത്തി ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. എ.ഡി.എം തങ്കച്ചൻ ആൻറണി, വൈത്തിരി തഹസിൽദാർ ടി.കെ. അബ്ദുൽ ഹാരിസ്, പ്രത്യേക സംഘത്തെ നയിക്കുന്ന വൈത്തിരി തഹസിൽദാർ (ഭൂരേഖ), എം.ജെ. അഗസ്‌റ്റിൻ എന്നിവർ നടപടിക്രമങ്ങൾ വിശദീകരിച്ചു. ജനുവരി നാലിനകം പരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേകസംഘത്തിന് െഡപ്യൂട്ടി കലക്ടർ (എൽ.എ) നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.